---
title: "8 വയസുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ പ്രതിക്ക് 10 വർഷം തടവും, 20,000 രൂപ പിഴയും വിധിച്ച് തലശേരി അതിവേഗ പോക്സോ കോടതി"
english_title: "Thalassery fast-track POCSO court sentenced accused to 10 years in prison and fined Rs 20,000 for sexually assaulting 8-year-old girl"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/160227/Thalassery fast-track POCSO court sentenced accused to 10 years in prison and fined Rs 20,000 for sexually assaulting 8-year-old girl"
published_at: "2023-11-07T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549de90c59f6_IMG-20231107-WA0031.jpg"
keywords: []
---

# 8 വയസുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ പ്രതിക്ക് 10 വർഷം തടവും, 20,000 രൂപ പിഴയും വിധിച്ച് തലശേരി അതിവേഗ പോക്സോ കോടതി

> **Lead Summary:** 8 വയസുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ പ്രതിക്ക് 10 വർഷം തടവും, 20,000 രൂപ പിഴയും വിധിച്ച് തലശേരി അതിവേഗ പോക്സോ കോടതി.

## Article Content

8 വയസുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ പ്രതിക്ക് 10 വർഷം തടവും, 20,000 രൂപ പിഴയും വിധിച്ച് തലശേരി അതിവേഗ പോക്സോ കോടതി.

എട്ടുവയസ്സു കാരിയെ ലൈംഗികാതി ക്രമത്തിന് വിധേയമാ ക്കിയ കേസിൽ പ്രതിയെ 10 വർഷം തടവിനും 20,000 രൂപ പിഴയടയ്ക്കാ നും കോടതി ശിക്ഷിച്ചു.

ചക്കരക്കല്ല് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരിവേരി വലിയവീട്ടിൽ വി.വി.അബ്ദുൾ റസാഖിനെ(68)യാണ് തലശ്ശേരി അതിവേഗ പോക്സോ കോടതി ജഡ്ജി ടിറ്റിജോർജ് ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കിൽ ഏഴുമാസം കൂടി തടവനുഭവിക്കണം. പോക്സോ വകുപ്പുൾപ്പെടെമൂന്ന് വകുപ്പുകളിലായാണ് ശിക്ഷിച്ചത്.

വീടിന്റെ അടുക്കളയിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂ ട്ടർ പി.എം.ബാസുരി ഹാജരായി. 2022 മാർച്ച് 20-നാണ് സംഭവം. ചക്കരക്കല്ല് പോലീസ് ഇൻസ്പെക്ടറായിരുന്ന എൻ.കെ.സത്യനാഥനാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/160227/Thalassery fast-track POCSO court sentenced accused to 10 years in prison and fined Rs 20,000 for sexually assaulting 8-year-old girl)